Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vk Sreekandan

പാ​ല​ക്കാ​ട് വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കും; കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​ധ്യ​താ​പ​ഠ​ന​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പു​തി​യ വ്യാ​വ​സാ​യി​ക ഇ​ട​നാ​ഴി​യാ​യി വി​മാ​ന​ത്താ​വ​ളം വ​രു​ന്ന​തോ​ടെ വ​ലി​യ വി​ക​സ​ന സാ​ധ്യ​ത​ക​ൾ​ക്ക് വ​ഴി​തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ​ഴി സാ​ധ്യ​താ​പ​ഠ​ന​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട് വി​മാ​ന​ത്താ​വ​ളം വേ​ണ​മെ​ന്ന ആ​വ​ശ്യം താ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച​പ്പോ​ൾ പ​ല​രും പ​രി​ഹ​സി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം കൊ​ണ്ടു​വ​രാ​ൻ പ​രി​ശ്ര​മി​ച്ച​പ്പോ​ഴും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്നും വി.​കെ. ശ്രീ​ക​ണ്ഠ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ർ​ഷി​ക മേ​ഖ​ല​യാ​ൽ സ​മൃ​ദ്ധ​മാ​യ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് വി​മാ​ന​ത്താ​വ​ളം വ​ലി​യ രീ​തി​യി​ൽ തു​ണ​യാ​കും. പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഉ​ട​ൻ ത​ന്നെ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up